Mon, 31 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Melukara

Pathanamthitta

മേ​ലു​ക​ര​യ്ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം

എ ​ബാ​ച്ചി​ൽ നി​ന്ന് ഇ​ത്ത​വ​ണ മ​ന്നം ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ​ത് മേ​ലു​ക​ര പ​ള്ളി​യോ​ട​മാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം​വ​ർ​ഷ​മാ​ണ് മേ​ലു​ക​ര ജേ​താ​ക്ക​ളാ​കു​ന്ന​ത്.

2025ൽ ​മേ​ലു​ക​ര ക​ര​ക്കാ​ർ പു​തു​താ​യി നി​ർ​മി​ച്ച് നീ​റ്റി​ലി​റ​ക്കി​യ പ​ള്ളി​യോ​ടം ആ​ദ്യ മ​ത്സ​ര​ത്തി​ൽ ത​ന്നെ ജേ​താ​ക്ക​ളാ​യി. എ​ബി​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ക്യാ​പ്റ്റ​നാ​യ പ​ള്ളി​യോ​ടം 35 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് 2025ൽ ​മേ​ലു​ക​ര പ​ള്ളി​യോ​ട സം​ര​ക്ഷ​ണ​സ​മി​തി നി​ർ​മി​ച്ചു നീ​റ്റി​ലി​റ​ക്കി​യ​ത്.

ആ​വേ​ശ​മാ​യി മാ​റി​യ പ​ള്ളി​യോ​ട​ത്തി​ൽ തു​ഴ​യെ​റി​യാ​ൻ ഇ​ക്കു​റി പ​രി​ശീ​ല​നം നേ​ടി​യ ക​ര​ക്കാ​രെ​യാ​ണ് ഉ​ൾ​ക്കൊ​ള്ളി​ച്ച​ത്. യു​വാ​ക്ക​ളാ​യി​രു​ന്നു ഇ​വ​രി​ലേ​റെ​യും. താ​ള​ത്തി​നൊ​ത്ത് തു​ഴ​ഞ്ഞ് അ​ട​ന​യ​ന്പു​ക​ൾ നി​യ​ന്ത്രി​ച്ച് പ്രാ​ഥ​മി​ക​പാ​ദം മു​ത​ൽ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് മേ​ലു​ക​ര പ​ള്ളി​യോ​ട​ത്തി​ൽ നി​ന്നു​ണ്ടാ​യ​ത്. ഫൈ​ന​ലി​ൽ ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തെ​യാ​ണ് നേ​രി​ടേ​ണ്ടി​വ​ന്ന​ത്. പ്രാ​ഥ​മി​ക​പാ​ദ​ത്തി​ൽ കു​റ​ഞ്ഞ സ​മ​യം കൊ​ണ്ട് തു​ഴ​ഞ്ഞെ​ത്തി​യ നാ​ല് പ​ള്ളി​യോ​ട​ങ്ങ​ളാ​ണ് ഫൈ​ന​ലി​ൽ മ​ത്സ​രി​ച്ച​ത്.

എ ​ബാ​ച്ച് ര​ണ്ട്, മൂ​ന്ന്,നാ​ല് സ്ഥാ​ന​ങ്ങ​ൾ യ​ഥാ​ക്ര​മം കോ​യി​പ്രം, ഇ​ട​ശേ​രി​മ​ല​കി​ഴ​ക്ക്, മ​ല്ല​പ്പു​ഴ​ശേ​രി പ​ള്ളി​യോ​ട​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.

കോ​റ്റാ​ത്തൂ​ർ - കൈ​ത​ക്കോ​ടി​ക്ക് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വി​ജ​യം

ബി ​ബാ​ച്ചി​ൽ ഒ​ന്നാ​മ​തെ​ത്തി​യ കോ​റ്റാ​ത്തൂ​ർ - കൈ​ത​ക്കോ​ടി പ​ള്ളി​യോ​ടം 2024, 2025 വ​ർ​ഷ​ങ്ങ​ളി​ലും ആ​റ​ന്മു​ള​യി​ൽ നി​ന്നു മ​ന്നം ട്രോ​ഫി ക​ര​സ്ഥ​മാ​ക്കി​യ​വ​രാ​ണ്. ഇ​ത്ത​വ​ണ വാ​ശി​യേ​റി​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ വ​ന്മ​ഴി, തോ​ട്ട​പ്പു​ഴ​ശേ​രി, മം​ഗ​ലം പ​ള്ളി​യോ​ട​ങ്ങ​ളെ പി​ന്ത​ള്ളി​യാ​ണ് കോ​റ്റാ​ത്തൂ​ർ - കൈ​ത​ക്കോ​ടി ക​ര​ക്കാ​ർ മു​ന്നി​ലെ​ത്തി​യ​ത്.

ര​ണ്ടാം സ്ഥാ​നം വ​ൻ​മ​ഴി​ക്കാ​ണ്. തോ​ട്ട​പ്പു​ഴ​ശേ​രി, മം​ഗ​ലം പ​ള്ളി​യോ​ട​ങ്ങ​ൾ മൂ​ന്നും നാ​ലും സ്ഥാ​ന​ങ്ങ​ൾ നേ​ടി. ലൂ​സേ​ഴ്സ് ഫൈ​ന​ൽ ഒ​ഴി​വാ​ക്കി​യ​തി​ന​ൽ പു​തു​ക്കു​ള​ങ്ങ​ര, ചെ​ന്നി​ത്ത​ല, ഇ​ട​ക്കു​ളം, ഇ​ട​പ്പാ​വൂ​ർ പ​ള്ളി​യോ​ട​ങ്ങ​ൾ​ക്ക് അ​ഞ്ച് മു​ത​ൽ എ​ട്ടു​വ​രെ സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി.

കോ​റ്റാ​ത്തൂ​ർ ദേ​വീ​വി​ല​സം ഭ​ര​ണ​സ​മി​തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ് കോ​റ്റാ​ത്തൂ​ർ - കൈ​ത​ക്കോ​ടി പ​ള്ളി​യോ​ടം. അ​ശ്വി​ൻ രാ​ജീ​വാ​ണ് ക്യാ​പ്റ്റ​ൻ. ഇ​ത് 19 -ാം ത​വ​ണ​യാ​ണ് ക​ര​ക്കാ​ർ മ​ന്നം ട്രോ​ഫി നേ​ടു​ന്ന​ത്.

ആ​ർ.​ശ​ങ്ക​ർ സു​വ​ർ​ണ ട്രോ​ഫി ചെ​ന്നി​ത്ത​ല​യ്ക്ക്

ആ​റ​ന്മു​ള: ഉ​ത്രട്ടാ​തി ജ​ല​മേ​ള​യി​ൽ മി​ക​ച്ച ച​മ​യ​ങ്ങ​ളോ​ടെ പാ​ടി​ത്തു​ഴ​യു​ന്ന പ​ള്ളി​യോ​ട​ത്തി​നു​ള്ള ആ​ർ. ശ​ങ്ക​ർ സ്മാ​ര​ക സു​വ​ർ​ണ​ട്രോ​ഫി ചെ​ന്നി​ത്ത​ല പ​ള്ളി​യോ​ട​ത്തി​ന് സ​മ്മാ​നി​ച്ചു.

ആ​റ​ന്മു​ള ഉ​ത്തൃ​ട്ടാ​തി ജ​ല​മേ​ള​യി​ൽ സ​മ്മാ​നി​ക്കു​ന്ന ഏ​റ്റ​വും മൂ​ല്യ​മേ​റി​യ ട്രോ​ഫി​യാ​ണ്. 23 പ​വ​ൻ സ്വ​ർ​ണ​മു​പ​യോ​ഗി​ച്ചാ​ണ് ട്രോ​ഫി നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​സ്എ​ൻ​ഡി​പി കോ​ഴ​ഞ്ചേ​രി യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ ബാ​ബു ട്രോ​ഫി സ​മ്മാ​നി​ച്ചു.

 

Latest News

Corehub Up